Latest Updates

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ശമ്പളം ഒന്നാം തീയ്യതിക്ക് മുന്‍പായി അക്കൗണ്ടുകളില്‍ എത്തിച്ചെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ജീവനക്കാരോടൊപ്പം എന്നും എപ്പോഴുമുള്ള നിലപാടാണ് സര്‍ക്കാരിന്റെതെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ജൂണ്‍ 30-ന് തന്നെ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റത്തവണയായി സമയത്ത് വിതരണം ചെയ്യുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും മുമ്പ് പ്രഖ്യാപിച്ചതുപോലെ, ശമ്പളം ഓരോ മാസവും ഒറ്റ ഗഡുവായി ഒന്നാം തീയതിക്ക് നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice